കവിയരങ്ങ് സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: ലോക കവിതാ ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി സർഗചേതന ലാലാജി ഗ്രന്ഥശാലാ ഹാളിൽ കവിയരങ്ങ് നടത്തി. ഡി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സർഗചേതന പ്രസിഡൻറ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി. രാജൻ, ആദിനാട് തുളസി, തൊടിയൂർ വസന്തകുമാരി, തോപ്പിൽ ലത്തീഫ്, കെ.എസ്. രജുകരുനാഗപ്പള്ളി, ഫാത്തിമ താജുദ്ദീൻ, ഡി. വിജയലക്ഷ്മി, നസീംബീവി, സി.ജി. പ്രദീപ് കുമാർ, നന്ദകുമാർ വള്ളിക്കാവ്, ശശിധരൻ ചെറിയഴീക്കൽ, ഷീലാജഗധരൻ, തൊടിയൂർ അശോകൻ, ലീലാകൃഷ്ണൻ, തഴവ രാധാകൃഷ്ണൻ, ജലജാവിശ്വം, തിലകംവിജയൻ, ജയചന്ദ്രൻ തൊടിയൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.