* ഉപ്പുവെള്ളം കൃഷിയെ വലിയ തോതിൽ ബാധിക്കുന്നു കൊട്ടാരക്കര: കടയാറ്റിൽനിന്ന് ഉപ്പുവെള്ളം കൃഷിയിടത്തിലേക്ക് കയറുന്നത് തടയാൻ തടയണ വേണമെന്ന് ആവശ്യം. വേലിയേറ്റ സമയത്ത് ചെറുപൊയ്ക ഭാഗത്താണ് ആറ്റിൽ ഉപ്പുവെള്ളമെത്തുന്നത്. ഇത് തോട്ടിലൂടെ കൃഷിയിടങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കും ഒഴുകിയിറങ്ങുകയാണ്. ഉപ്പുവെള്ളം കൃഷിയെ വലിയ തോതിൽ ബാധിക്കുന്നു. നിർമാണാവശ്യങ്ങൾക്കടക്കം ഈ ജലം ഉപയോഗിക്കാനാവുന്നില്ല. തോടിന്റെയും വെള്ളക്കെട്ടിന്റെയും സമീപത്തുള്ള ചില കിണറുകളിലും വെള്ളത്തിന് ഉപ്പുരസമുണ്ട്. വേനൽക്കാലത്താണ് ഉപ്പുവെള്ളമെത്തുന്നത്. നദിയും തോടുമായി സംഗമിക്കുന്ന ഭാഗത്ത് തോടിന് കുറുകെ, തടയണ നിർമിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. മുഖ്യമന്ത്രിയുടെ അദാലത്തിൽ വരെ കർഷകരുടെ നേതൃത്വത്തിൽ വിഷയം ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചെറുകിട ജലസേചനവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നതായി വാർഡ് അംഗം ബൈജു ചെറുപൊയ്ക പറഞ്ഞു. സർക്കാർ തടി ഡിപ്പോകളിൽ തേക്കുതടി ചില്ലറ വിൽപനക്ക് പുനലൂർ: പുനലൂർ തടി വിൽപന ഡിവിഷന്‍റെ കീഴിലുള്ള പത്തനാപുരം, കടയ്ക്കാമൺ, പത്തനംതിട്ട ജില്ലയിലെ കോന്നി, അരിക്കക്കാവ് എന്നി സർക്കാർ തടി ടിപ്പോകളിൽ ഈമാസം 26 മുതൽ തേക്കുതടി ചില്ലറ വിൽപനക്ക് തയാറായി. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള തേക്കുതടികൾ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗാർഹിക ആവശ്യങ്ങൾക്കായാണ് തേക്കുതടി ചില്ലറായി നൽകുന്നത്. സെക്കൻഡ്- ബി, സെക്കൻഡ് - സി, തേർഡ്- ബി, തേർഡ്- സി എന്നീ ഇനങ്ങളിലെ തേക്കുതടിയാണ് നൽകുന്നത്. വീട് നിർമാണത്തിനായി തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന അനുമതി പത്രം, കെട്ടിട നിർമാണത്തിന്‍റെ അംഗീകൃത പ്ലാൻ, സ്കെച്ച്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും അഞ്ച് രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മേൽപറഞ്ഞ ഡിപ്പോകളിൽ നേരിട്ടെത്തിയാൽ അഞ്ച് ക്യുബിക് മീറ്റർ വരെ തടി നേരിട്ടു വാങ്ങാമെന്ന് പുനലൂർ തടി വിൽപന വിഭാഗം ഡി.എഫ്.ഒ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: പുനലൂർ ഡിവിഷൻ 0475 2222617, അരീക്കക്കാവ് ഡിപ്പോ ഓഫിസർ- 8547600535, കോന്നി- 8547600530, പത്തനാപുരം- 8547600766, കടയ്ക്കാമൺ- 8547600762.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.