സാനിറ്ററി നാപ്കിൻ വിമുക്ത പഞ്ചായത്ത് പ്രഖ്യാപനവുമായി ആലപ്പാട്

ഓച്ചിറ: വനിത വികസനത്തിന് പ്രാമുഖ്യം കൊടുത്ത്​ ആലപ്പാട് പഞ്ചായത്ത്​ ബജറ്റ്. സാനിറ്ററി നാപ്കിൻ വിമുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനം നടത്തി. പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് പദ്ധതി നടപ്പിലാക്കാനും പ്രഖ്യാപനമുണ്ട്​. 21.23 കോടി രൂപ വരവും 21.68 കോടി രൂപ ചെലവും 15.35 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റ്​ വൈസ് പ്രസിഡന്‍റ്​ ടി. ഷൈമ അവതരിപ്പിച്ചു. കുടിവെള്ളം ശുദ്ധീകരിക്കാൻ പ്രഷർ ഫിൽറ്റർ സ്ഥാപിക്കാനും ചെറിയഴീക്കൽ 10ാം വാർഡിൽ ഫിഷ് ലാഡ് സെന്‍റർ സ്ഥാപിക്കാനും ആരോഗ്യമേഖലക്കും കാർഷിക മേഖലക്കും പ്രത്യേക പരിഗണന നൽകുന്നു. പ്രസിഡന്‍റ്​ യു. ഉല്ലാസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി. രേഖ നന്ദി പറഞ്ഞു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.