attn ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള കട്ടില്‍വിതരണവും പ്രവാസി ഭദ്രതാ വായ്പാവിതരണവും നടത്തി. കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സാര്‍ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബാസിജു, ഷാജി ചിറക്കുമേല്‍ അംഗങ്ങളായ ബിന്ദു മോഹന്‍, ബിജുകുമാര്‍, ജലജ രാജേന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റന്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അമ്പിളി എന്നിവർ സംസാരിച്ചു. ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ (ചിത്രം) കരുനാഗപ്പള്ളി: വവ്വാക്കാവ് ആനന്ദ ജങ്ഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ആലപ്പുഴ കായംകുളം ഫയർ സ്റ്റേഷനു സമീപം കോട്ടക്കുഴിയിൽ വീട്ടിൽ എം. ഷെമീർ (40) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30ന് ആനന്ദ ജങ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിന് പിറകിലായി സൂക്ഷിച്ചിരുന്ന അക്ഷയ് മോഹന്‍റെ മോട്ടോർ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളുടെയും ഓട്ടോ ഡ്രൈവർമാരുടെയും സഹായത്തോടെ നടത്തിയ പരിശോധനയിൽ സ്ഥലത്ത് കറങ്ങി നടന്ന ഇയാളെ മോഷണത്തിനു ശേഷം കാണാതായതായി ശ്രദ്ധയിൽപെട്ടു. തുടർന്ന്, ഇയാളെ കായംകുളത്തെ വീടിനു സമീപം നിന്ന് പിടികൂടുകയായിരുന്നു. കൊലപാത ശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയായ ഇയാളുടെ വീട്ടിൽ നിന്ന് മോഷണം നടത്തിയ ബൈക്ക് കണ്ടെടുത്തു. കരുനാഗപ്പളളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, കെ.എസ്. ധന്യ, ജയശങ്കർ എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.