പ്രതിഷേധ സംഗമം

അഞ്ചൽ: കരുകോണിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വോളിബാൾ കോർട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമം നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ എച്ച്. സുനിൽ ദത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി വി.ടി. സിബി, ചിതറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ കെ.ജി. സാബു, എം.എം. സാദിഖ്, ചണ്ണപ്പേട്ട സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ചാർലി കോലത്ത്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ അനിൽ പൊയ്കവിള, കരുകോൺ യൂത്ത്ഫ്രണ്ട് ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ്​ സെക്രട്ടറി യഹിയ ഖാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.