കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിക്ക് പ്രവർത്തന മികവിനുള്ള ദേശീയ അവാർഡ്. കേന്ദ്ര സർക്കാറിന്‍റെ സഹകരണ ഏജൻസിയായ നാഷനൽ കോഓപറേറ്റിവ് ഡെവലപ്പ്മെന്‍റ് കോർപറേഷനാണ് 2020-21ലെ അവാർഡ് പ്രഖ്യാപിച്ചത്. ഇന്ത്യയിലാകെയുള്ള സേവന സെക്ടറിലെ സംഘങ്ങളുടെ സേവനങ്ങെളയും പ്രവർത്തനങ്ങെളയും വിലയിരുത്തിയാണ് അവാർഡ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്കുള്ള അവാർഡ് തുടർച്ചയായി ലഭിച്ചിരുന്നു. ഓഹരിമൂലധനം, ബിസിനസ് ടേൺഓവർ, പ്രവർത്തന മൂലധനം, ഫലപ്രദമായ കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കൽ എന്നിവയിൽ സംഘം മികച്ച നിലവാരം പുലർത്തിയെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. പ്രതിവർഷം ആറ് ലക്ഷത്തോളം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളെ ചികിത്സിച്ച സഹകരണ ആശുപത്രി എന്നതിന് പുറമേ ലോകത്ത് ലഭ്യമായ എല്ലാ കോവിഡ് രോഗനിർണയ സംവിധാനങ്ങളും സജ്ജീകരിച്ചു. 2010-11 മുതൽ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകിവരുന്ന സംസ്ഥാനത്തെ ഏക സഹകരണ ആശുപത്രി സംഘമാണിത്. 2019 ൽ ഡൽഹിയിൽ നടന്ന ഇന്ത്യ ഇന്‍റർനാഷനൽ കോഓപറേറ്റിവ് ട്രേഡ് ഫെയറിൽ ആശുപത്രിയുടെ പവലിയൻ ദേശീയ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.