കൊട്ടിയം: ഉദ്യോഗസ്ഥരെ ആദരിക്കൽ ചടങ്ങിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എയെ ക്ഷണിക്കാത്തതിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗം ഫൈസൽ കുളപ്പാടം പ്രതിഷേധിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്തിന് സ്വരാജ് ട്രോഫി ലഭിച്ചതിൽ നിർവ്വഹണ ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി ശനിയാഴ്ച നടന്ന ചടങ്ങിൽ എം.എൽ.എയെ ക്ഷണിക്കാതിരുന്നത് രാഷ്ട്രീയം മുൻനിർത്തിയാണെന്ന് ആരോപിച്ച ഫൈസൽ കുളപ്പാടം യോഗത്തിൽ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോയി. 'സമരവുമായി രംഗത്തിറങ്ങും' കണ്ണനല്ലൂർ: മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ വൻ അഴിമതി നടക്കുന്നതായി ആരോപണമുയർത്തി കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റി യോഗം. ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. അഴിമതികൾ സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇപ്പോൾ നടക്കുന്ന വിജിലൻസ് അന്വേഷണം കാര്യക്ഷമമായി നടത്തണമെന്നും, തുടർ ദിവസങ്ങളിൽ അഴിമതിക്കെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ. നാസിമുദ്ദീൻ ലബ്ബ പറഞ്ഞു. എം.എൽ.എയെ ക്ഷണിക്കാതെ ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിപാടികൾ നടത്തുന്നതിലും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.