കരുനാഗപ്പള്ളി: യു.എ.ഇ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ കരുണയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന മൂന്നാമത്തെ വീടിന്‍റെ താക്കോൽദാനം ഞായറാഴ്ച നടക്കും. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി വയലിശ്ശേരിൽ മനോജ്കുമാറിനാണ് വീട് നിർമിച്ചുനൽകുന്നത്. യു.എ.ഇയിലെ എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഹരികുമാർ താക്കോൽദാനം നിർവഹിക്കും. കരുണയുടെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് കരുണം എന്ന പേരിൽ തയാറാക്കിയ സുവനീർ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ പ്രകാശനം ചെയ്യും. കവി ചവറ കെ.എസ്. പിള്ള ഏറ്റുവാങ്ങും. ഇതോടനുബന്ധിച്ച യോഗം വൈകീട്ട് അഞ്ചിന് കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചിത്രം: പ്രവാസി സംഘടന കരുണ നിർമിച്ചു നൽകുന്ന വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.