(....Attn... palakad desk....) (ചിത്രം) കിളികൊല്ലൂര്‍: ബിവറേജസ് കോര്‍പറേഷന്‍റെ കരിക്കോട് ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍നിന്നും മദ്യക്കുപ്പി മോഷ്ടിച്ച ലോറി തൊഴിലാളികള്‍ പിടിയില്‍. ലോറി ഡ്രൈവര്‍മാരായ പാലക്കാട് കൊല്ലങ്കോട് വൈയിലൂര്‍ തോട്ടപ്പുര ഹൗസില്‍ ശിവകുമാര്‍ (33), പാലക്കാട് ആലത്തൂര്‍ ഉദിനൂര്‍ ചിമ്പുക്കാട്ട് പാലാട്ടുകുളം ഹൗസില്‍ സോമന്‍ (45) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ബിവറേജസിലേക്ക് ലോഡുമായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുമെത്തുന്ന മദ്യം നിറച്ച ലോഡുകള്‍ രാത്രി ബിവറേജസിന്‍റെ ഗോഡൗണിന് സമീപമുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നു. രാവിലെ ലോഡിറക്കിയ ശേഷം ബിവറേജസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. ലോറി ഡ്രൈവറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഗോഡൗണ്‍ മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.