പുനലൂർ: സ്കൂൾ സമയത്ത് അമിതലോഡുമായി പാഞ്ഞെത്തിയ ടിപ്പറുകൾ നാട്ടുകാർ തടഞ്ഞ് തെന്മല പൊലീസിൽ ഏൽപിച്ചു. ദേശീയപാതയിൽ ആര്യങ്കാവ് ഹൈസ്കൂൾ ജങ്ഷനിലും ചെക്പോസ്റ്റ് ഭാഗത്തുമാണ് ടിപ്പറുകൾ തടഞ്ഞത്. തമിഴ്നാട്ടിൽ നിന്ന് പാറയുമായി വന്നതായിരുന്നു ടിപ്പറുകൾ. കഴിഞ്ഞ ദിവസം സ്കൂൾ സമയത്ത് ടിപ്പറുകൾ നിർത്തിയിടണമെന്ന് ഇവിടുള്ളവർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും അവഗണിച്ചാണ് ഒമ്പതുമണിയോടെ നാല് ടിപ്പറുകൾ കടന്നുവന്നത്. പൊലീസെത്തി ടിപ്പറുകൾ കസ്റ്റഡിയിലെടുത്തു. പിഴയീടാക്കിയ ശേഷം ഡ്രൈവർമാർക്ക് താക്കീത് നൽകി പിന്നീട് വിട്ടയച്ചു. ഇരുനൂറോളം ടിപ്പറുകൾ ഇതുവഴി പാറ ഉൽപന്നങ്ങളുമായി ദിവസവും തമിഴ്നാട്ടിൽ നിന്ന് വരുന്നുണ്ട്. ദിവസവും എല്ലാ സമയത്തും അമിതവേഗത്തിൽ കടന്നുവരുന്ന ഈ ടിപ്പറുകൾ കാൽനടക്കാർക്കും മറ്റും വലിയ ഭീഷണിയായിട്ടുണ്ട്. പുനലൂർ മുതൽ ആര്യങ്കാവ് വരെ ഒരു ഡസനിലധികം സ്കൂളുകൾ ദേശീയപാതയോരത്തുണ്ട്. പഠനമുള്ള ദിവസങ്ങളിൽ രാവിലെയും വൈകീട്ടും പാതയിൽ കുട്ടികളുടെ അമിതമായ തിരക്കും അനുഭവപ്പെടുന്നു. സ്കൂളുകളുടെ മുന്നിൽ കുട്ടികളുടെ സുരക്ഷക്കായി പൊലീസ് സേവനമടക്കം സംവിധാനവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.