പുനലൂർ: പുനലൂർ ഹെഡ് പോസ്റ്റ് ഓഫിസിൽ ആധാർ മേളയും അക്കൗണ്ട് ഓപ്പണിങും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ നടക്കും. ആധാർ സംബന്ധമായ എല്ലാ സേവനങ്ങളും പോസ്റ്റ് ഓഫിസ് സേവിങ്സ് ഉൾെപ്പടെ എല്ലാ അക്കൗണ്ടുകളും പുതിയതായി തുടങ്ങാനുള്ള സൗകര്യവും ലഭിക്കുമെന്ന് ഹെഡ് പോസ്റ്റ് മാസ്റ്റർ കെ. ജോസഫ് കുട്ടി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 9447589355, 9400577500. ആർ.പി.എല്ലിൽ ശമ്പള പരിഷ്കരണം നടപ്പാക്കണം-ഐ.എൻ.ടി.യു.സി പുനലൂർ: സർക്കാർ അനുവദിച്ച ശമ്പള പരിഷ്കരണം പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ ലിമിറ്റഡിൽ എത്രയും വേഗം നടപ്പാക്കണമെന്ന് റീഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ സ്റ്റാഫ് യൂനിയൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. 2019 ജൂൈല മുതൽ നടപ്പാക്കേണ്ട ശമ്പളപരിഷ്കരണം സർക്കാർ നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ ആർ.പി.എല്ലിൽ ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പോലും തുടങ്ങിയില്ല. സ്റ്റാഫ് യൂനിയൻ ജനറൽ സെക്രട്ടറി സി. വിജയകുമാറിന്‍റെ നേതൃത്വത്തിൽ മാനേജിങ് ഡയറക്ടർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.