(ചിത്രം) കൊട്ടിയം: എംസാൻറ് കയറ്റിവന്ന മിനിലോറി ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട് മൂന്ന് വൈദ്യുതി തൂണുകൾ ഇടിച്ചുതകർത്തു. ഇതേതുടർന്ന് പള്ളിമണിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വലിയ അപകടമുണ്ടായെങ്കിലും ഡൈവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. 11 കെ.വി ലൈനും എൽ.ടി ലൈനും കടന്നുപോകുന്ന വൈദ്യുതി തൂണുകളാണ് തകർന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അശ്രാന്തപരിശ്രമം കാരണം വൈകീട്ട് അേഞ്ചാടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഉത്സവം ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം 25ന് തുടങ്ങി മാർച്ച് ആറിന് സമാപിക്കും. ആറിന് കൊടിമൂട്ടിൽ പൊങ്കാല നടക്കും. നാലിന് 7.30നും 7.38നും ഇടക്കാണ് കൊടിയേറ്റ്. ആറിന് വൈകുന്നേരം 6.30ന് പുറത്തെഴുന്നെള്ളിപ്പ്, രാത്രി 10.30ന് കൊടിയിറക്ക്. മാർക്കറ്റിലെ കുഴി മൂടണം (ചിത്രം) ഇരവിപുരം: മാർക്കറ്റിൽ മണ്ണ് പരിശോധനക്കായെടുത്ത കുഴി മൂടണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റിലാണ് അപകട ഭീഷണിയായി കുഴിയുള്ളത്. മാർക്കറ്റിലെ കിണറിനോട് ചേർന്ന കുഴി മൂടാത്തതിനാൽ കിണർ ഇടിഞ്ഞുതാഴാൻ ഇടയുണ്ട്. മാസങ്ങൾക്കുമുമ്പാണ് മാർക്കറ്റിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന്‍റെ മുന്നോടിയായി കുഴിയെടുത്ത് മണ്ണ് ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.