ശാസ്താംകോട്ട: പോരുവഴിയിൽ ചിറയിലിൽ കെ.ഐ.പി വക സ്ഥലത്ത് സിവിൽ സപ്ലൈസ് ഗോഡൗണിന് കണ്ടെത്തിയ സ്ഥലം വെള്ളക്കെട്ടാണെന്ന് ആക്ഷേപം. ഇവിടെ ഒരു ഏക്കറിലധികം സ്ഥലം കെ.ഐ.പിക്ക് ഉണ്ട്. ഇതിൽ നിന്ന് ഗോഡൗൺ പണിയുന്നതിന് ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിന് വേണ്ടി പ്രപ്പോസൽ തയാറാക്കി ജില്ല സപ്ലൈ ഓഫിസർക്ക് കൈമാറിയിരിക്കുകയാണ്. ഒന്നോ രണ്ടോ മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന ഇവിടെ ഗോഡൗണിന് അനുയോജ്യമല്ലങ്കിലും ചില രാഷ്ട്രീയ നേതാക്കളുടെ താൽപര്യപ്രകാരം ഇവിടെ ഗോഡൗൺ നിർമിക്കാനാണ് നീക്കം എന്നാണ് ആക്ഷേപമുയരുന്നത്. എല്ലാ താലൂക്കുകളിലും സിവിൽ സപ്ലൈസിന് ഗോഡൗൺ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി കുന്നത്തൂരിൽ അനുവദിച്ച ഗോഡൗൺ ആണ് ഇവിടെ നിർമിക്കാൻ ശ്രമിക്കുന്നത്. മുമ്പ് ശൂരനാട് വടക്ക് സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ വാടകക്ക് എടുത്ത് സ്ഥല വിസ്തീർണം പെരുപ്പിച്ച് കാട്ടി അധിക വാടക നൽകി ലക്ഷക്കണക്കിന് രൂപ അധികം നൽകിയതും മഴക്കാലത്ത് ഗോഡൗണിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.