യൂനുസ് കുഞ്ഞ് അനുസ്മരണം

കരുനാഗപ്പള്ളി: രാഷ്ട്രീയ, വിദ്യാഭ്യാസ, വ്യാവസായ രംഗങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച നേതാവായിരുന്നു യൂനുസ് കുഞ്ഞെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ. മുസ്​ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡോ.എ. യൂനുസ് കുഞ്ഞ്​ അനുസ്മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കാട്ടൂർ ബഷീർ അധ്യക്ഷതവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.ആർ. വസന്തൻ, അനിൽ എസ്. കല്ലേലിഭാഗം, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, അഡ്വ. സുൽഫിക്കർ സലാം, പുലത്തറ നൗഷാദ്, എം. അൻസാർ, എ. വിജയൻ, എം.എ. സലാം, എച്ച്. സലിം, തൊടിയൂർ താഹ, താഷ്കന്റ് കാട്ടിശ്ശേരി, ബി.ആർ. ഇർഷാദ് ബ്ലാഹ, സിദ്ദീക്ക് ഷാ, ആദിനാട് സൈനുദ്ദീൻ, നാസർ കുരുടന്റയ്യത്ത്, അബ്ദുസ്സമദ് പുള്ളിയിൽ, യൂനുസ് ചിറ്റുമൂല, ഷിഹാബുദ്ദീൻ, അയത്തിൽ നജീബ്, നൗഷാദ് തേവറ, ബിജു വിളയിൽ, എ.എ. ജബ്ബാർ, താരിഖ് കാട്ടിശ്ശേരി എന്നിവർ സംസാരിച്ചു. ചിത്രം: മുൻ എം.എൽ.എ ഡോ: എ. യൂനുസ്​ കുഞ്ഞ് അനുസ്മരണം കരുനാഗപ്പള്ളിയിൽ യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.