ശാസ്താംകോട്ട: കൊല്ലത്ത് ബൈപാസിൽ െവച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളന്തറ വലിയപാടം കൃഷ്ണാലയത്തിൽ രാജശേഖരൻ പിള്ള- ലത ദമ്പതികളുടെ മകൻ അർജുൻ ആർ. ശേഖറിന്റെ (20-ജിത്തു) വേർപാട് നാടിനെ കണ്ണീരണിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ശനിയാഴ്ച ജന്മനാട്ടിലെത്തിച്ച മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഡിഗ്രി വിദ്യാർഥിയായിരുന്ന അർജുൻ വലിയപാടം ഗ്രാമത്തിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. അർജുന്റെ മാതൃസഹോദരി ഭർത്താവ് ചവറ കൃഷ്ണൻനടക്ക് സമീപം നടയിൽ കിഴക്കതിൽ രാധാകൃഷ്ണപിള്ള (58) അപകടം സംഭവിച്ച ഉടൻ തന്നെ മരിച്ചിരുന്നു. ( Photo:അർജുൻ.ആർ. ശേഖർ പടം വേണ്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.