മാവിൻതൈ വിതരണം

കരുനാഗപ്പള്ളി: കുലശേഖരപുരം കൃഷിഭവനിൽ നിന്ന് ബങ്കാരപ്പള്ളി, ചന്ത്രക്കാരൻ ഇനം മാവിൻതൈകൾ ലഭ്യമാണെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ​കൊല്ലം: കൊല്ലം ആര്‍.ടി ഓഫിസ് പരിധിയില്‍ 2016 മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നികുതി അടക്കാം. എല്ലാത്തരം വാഹനങ്ങള്‍ക്കും നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടെ ഇളവ് ലഭിക്കും. വാഹനം നിലവിലില്ല എന്ന സത്യവാങ്മൂലം 100 രൂപ മുദ്രപത്രത്തില്‍ ഉടമയോ അനന്തരാവകാശിയോ നല്‍കി നിശ്ചിത തുകയും അടച്ച് റവന്യൂ റിക്കവറി ഒഴിവാക്കാം. കൈമാറ്റപ്പെട്ട വാഹനം സംബന്ധിച്ച് അറിവില്ലാത്തവര്‍, നികുതി കുടിശ്ശിക നോട്ടീസ് ലഭിച്ചവര്‍, ആര്‍.സി ബുക്ക് സറണ്ടര്‍ ചെയ്യാതെ വാഹനം പൊളിച്ചവര്‍, അസ്സല്‍ ഇല്ലാത്തതിനാല്‍ ആര്‍.സി റദ്ദാക്കാന്‍ കഴിയാതിരുന്നവര്‍, ക്ഷേമനിധി കുടിശ്ശികയുള്ളവര്‍, ഉടമ മരണപ്പെട്ട്​ കൈമാറ്റം നടത്താന്‍ കഴിയാത്തവര്‍, പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത ബസ് ഉടമകള്‍, വിറ്റ വാഹനത്തിന്‍റെ പെര്‍മിറ്റ് മാറാത്തതിനാല്‍ നികുതി കുടിശ്ശികയുള്ളവര്‍, ജി ഫോം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍, നികുതി ഒടുക്കാതെ രജിസ്‌ട്രേഷന്‍ നമ്പറും ഉടമസ്ഥാവകാശവും നീക്കി കിട്ടാനുള്ളവര്‍ എന്നിവര്‍ക്ക് മാര്‍ച്ച് 31 ഉച്ചക്ക്​ ഒന്നുവരെ അവസരം പ്രയോജനപ്പെടുത്താമെന്ന് ആര്‍.ടി.ഒ ഡി. മഹേഷ് അറിയിച്ചു. ഫോണ്‍: 0474 2793499.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.