ലൈബ്രേറിയൻ അവാർഡ്​

കൊല്ലം: ലൈബ്രറി കൗൺസിലിൽ അംഗത്വമുള്ള ജില്ലയിലെ ഗ്രാമീണ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന് നീരാവിൽ നവോദയം ഗ്രന്​ഥശാല നൽകുന്ന പ്രഫ. കല്ലട രാമചന്ദ്രൻ സ്​മാരക അവാർഡിന് അപേക്ഷിക്കാം. 10001 രൂപയും ശിൽപവും പ്രശംസപത്രവും അടങ്ങുന്നതാണ് അവാർഡ്. രണ്ടുവർഷം ലൈബ്രേറിയനായി പ്രവർത്തിച്ചവർക്കും ഇപ്പോൾ പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാം. വായനയെ പ്രോത്സാഹിപ്പിക്കാനും ഗ്രന്ഥശാല പ്രവർത്തനത്തിനും നൽകിയ സംഭാവന ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ഒരു പേജിൽ കവിയാത്ത സ്വയം തയാറാക്കിയ അപേക്ഷ ഗ്രന്ഥശാല സെക്രട്ടറി, രണ്ട്​ മുതിർന്ന അംഗങ്ങൾ എന്നിവരുടെ സാക്ഷ്യപത്രങ്ങൾ സഹിതം, ഫെബ്രുവരി പത്തിനകം സെക്രട്ടറി നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം 691601 വിലാസത്തിൽ നൽകണം. ഫോൺ: 0474 2703093, 9446353792.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.