റോഡിലെ കുഴിയെടുപ്പ് അപകട കാരണമാകുന്നതായി പരാതി

ഇരവിപുരം: തിരക്കേറിയ ദേശീയപാതയ്ക്കരികിൽ വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴികൾ അപകടക്കെണികളായി മാറുന്നു. ശനിയാഴ്ച വൈകുന്നേരം പള്ളിമുക്കിനും പഴയാറ്റിൻകുഴിയ്ക്കും ഇടയിൽ ബൈക്ക് യാത്രക്കാരൻ റോഡരികിലെ കുഴിയിൽ വീണു. കൊല്ലം-കണ്ണനല്ലൂർ റോഡിൽ അയത്തിൽ വരെയുള്ള ഭാഗം അടച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ദേശീയ പാതയിലൂടെയാണ് പോകുന്നത്. റോഡിൽ കുഴിയെടുക്കുന്നതുകാരണം രണ്ടു വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കുഴിയെടുത്ത സ്ഥലങ്ങളിൽ ഉടൻ തന്നെ കേബിൾ ഇട്ട്​ മൂടുകയാണെങ്കിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ കഴിയുമെന്നാണ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.