തൊടിയൂരിൽ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ് പര്യടനം നടത്തി

കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിനെ സമ്പൂർണ ഭക്ഷ്യസുരക്ഷ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഫുഡ്സേഫ്റ്റി ഡിപ്പാർട്ട്മെന്‍റിന്‍റെയും പഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ് പര്യടനം നടത്തി. ശനിയാഴ്ച രാവിലെ 11 മുതൽ ശ്രീബുദ്ധ സെൻട്രൽ സ്കൂളിന് സമീപത്ത്​​ ലാബ്​ പ്രവർത്തിച്ചു. പരിശോധനക്ക്​ കരുനാഗപ്പള്ളി ഫുഡ് സേഫ്റ്റി ഓഫിസർ അനീഷ, ഹെൽത്ത് ഇൻസ്പെക്ടർ അജിത്കുമാർ എന്നിവർ നേതൃത്വം നൽകി. ചിത്രം: തൊടിയൂരിൽ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ് പരിശോധനക്കെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.