കേരള ഒളിമ്പിക്​‌സ്: ഡല്‍ഹി പബ്ലിക് സ്‌കൂളിന് മികച്ച നേട്ടം

കൊല്ലം: കേരള ഒളിമ്പിക്​ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഥമ കേരള ഒളിമ്പിക്​‌സ് മത്സരത്തില്‍ വിവിധ ഇനങ്ങളിലായി ഡല്‍ഹി പബ്ലിക് സ്‌കൂളിന് മികച്ച നേട്ടം. പത്തനംതിട്ടയില്‍ നടന്ന ജില്ലതല ഷൂട്ടിങ്​ മത്സരത്തില്‍ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ മൂന്ന്​ വിദ്യാര്‍ഥികള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അലീന ഷീനോ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണവും ഭാരത ജെ. രാജ് 10 മീറ്റര്‍ ഓപണ്‍ സെറ്റ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെള്ളിയും നേടി. ഒമ്പതാം ക്ലാസ് വിദ്യാർഥി പാർഥശര്‍മ ഇതേ ഇനത്തില്‍ കേരള ഒളിമ്പിക്​സിലേക്കു യോഗ്യതനേടി. റിപ്പബ്ലിക് ദിനാഘോഷം കൊട്ടാരക്കര: സിദ്ധനർ സർവിസ് സൊസൈറ്റി കൊട്ടാരക്കര- കോട്ടാത്തല സെൻട്രൽ ഓഫിസിൽ സംസ്ഥാന പ്രസിഡന്‍റ്​ ഒ. സുധാമണി പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവികുമാർ, സംസ്ഥാന രജിസ്ട്രാർ കെ. ജയകുമാർ, സംസ്ഥാന ഓഡിറ്റർ കെ. രാഘവൻ, അസി. സെക്രട്ടറി അഡ്വ. ലാൽജി, ബാലവേദി കോഓഡിനേറ്റർ ഉഷാ മുരളി, യൂത്ത് ഫെഡറേഷൻ പ്രസിഡന്‍റ്​ രാഹുൽ രാജ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.