Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 12:06 AM GMT Updated On
date_range 28 Jan 2022 12:06 AM GMTകേരള ഒളിമ്പിക്സ്: ഡല്‍ഹി പബ്ലിക് സ്കൂളിന് മികച്ച നേട്ടം
text_fieldsbookmark_border
കൊല്ലം: കേരള ഒളിമ്പിക് അസോസിയേഷന് സംഘടിപ്പിച്ച പ്രഥമ കേരള ഒളിമ്പിക്സ് മത്സരത്തില്‍ വിവിധ ഇനങ്ങളിലായി ഡല്‍ഹി പബ്ലിക് സ്കൂളിന് മികച്ച നേട്ടം. പത്തനംതിട്ടയില്‍ നടന്ന ജില്ലതല ഷൂട്ടിങ് മത്സരത്തില്‍ ഡല്‍ഹി പബ്ലിക് സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അലീന ഷീനോ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണവും ഭാരത ജെ. രാജ് 10 മീറ്റര്‍ ഓപണ്‍ സെറ്റ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെള്ളിയും നേടി. ഒമ്പതാം ക്ലാസ് വിദ്യാർഥി പാർഥശര്മ ഇതേ ഇനത്തില്‍ കേരള ഒളിമ്പിക്സിലേക്കു യോഗ്യതനേടി. റിപ്പബ്ലിക് ദിനാഘോഷം കൊട്ടാരക്കര: സിദ്ധനർ സർവിസ് സൊസൈറ്റി കൊട്ടാരക്കര- കോട്ടാത്തല സെൻട്രൽ ഓഫിസിൽ സംസ്ഥാന പ്രസിഡന്റ് ഒ. സുധാമണി പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവികുമാർ, സംസ്ഥാന രജിസ്ട്രാർ കെ. ജയകുമാർ, സംസ്ഥാന ഓഡിറ്റർ കെ. രാഘവൻ, അസി. സെക്രട്ടറി അഡ്വ. ലാൽജി, ബാലവേദി കോഓഡിനേറ്റർ ഉഷാ മുരളി, യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് രാഹുൽ രാജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story