അൺ എയ്ഡഡ് മേഖലയെ സംരക്ഷിക്കണം – എം.ഇ.എസ്​

(ചിത്രം) കൊല്ലം: കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് വിപ്ലവകരമായ മാറ്റംവരുത്തിയ അൺ എയ്​ഡഡ് മേഖല കടുത്ത വെല്ലുവിളി നേരിടുന്ന മഹാമാരി കാലത്ത് സംരക്ഷണവും കൈത്താങ്ങും നൽകാൻ സർക്കാർ ക്രിയാത്മക നടപടികൾ എടുക്കണമെന്ന് എം.ഇ.എസ്​ താലൂക്ക് സമ്മേളനം. ജില്ല സെക്രട്ടറി കണ്ണനല്ലൂർ നിസാം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് ഹാഷിം കൊടിമേൽകൊടി അധ്യക്ഷതവഹിച്ചു. എം. ഷംസുദ്ദീൻ, അബി ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.എ. സമദ് കുണ്ടറ (പ്രസി.), നൗഷാദ് കണ്ടച്ചിറ (സെക്ര.), ഷാഹുൽഹമീദ് (ട്രഷ.), താജുദ്ദീൻ (വൈസ്​ പ്രസി.), ജവാദ് ഹുസൈൻ (ജോ. സെക്ര.). പൊലീസിനൊപ്പം സന്നദ്ധ പ്രവർത്തനം; പരിശീലനം ലഭിച്ച കൗൺസിലേഴ്സിനെ വേണം കൊല്ലം: പൊലീസ്​ സ്റ്റേഷനുകളിലേക്കും ക്യാപ് ഹൗസിലേക്കും കൗൺസലിങ്ങിന് തയാറുള്ള സന്നദ്ധ പ്രവർത്തകരായ കൗൺസിലേഴ്സിനെ തേടുന്നു. ശിഥിലമായ കുടുംബ സാഹചര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്​ത്രീകളെയും കുട്ടികളെയും മറ്റും കൗൺസിലിങ് നൽകാനാണ് പരിശീലനം ലഭിച്ച കൗൺസിലേഴ്സിനെയും സൈക്കോളജിസ്റ്റുകളെയും ആവശ്യമുള്ളതെന്ന് കൊല്ലം സിറ്റി അഡീഷനൽ പൊലീസ്​ സൂപ്രണ്ട് അറിയിച്ചു. മതിയായ യോഗ്യതയുള്ളവർ 27 ന് രാവിലെ പത്തിന് കൊല്ലം പൊലീസ്​ ക്ലബിൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് 8078900200.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.