ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവിനെ പൊലീസ്​ അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര മീനത്ത് ചേരിയിൽ മാതൃക നഗർ ബേത്​ലഹേം വീട്ടിൽ ഷെബിൻ ബാബു (32) ആണ് പിടിയിലായത്. ശക്തികുളങ്ങര മീനത്ത് ചേരി സ്വദേശിയായ പോളും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. ബ്രിട്ടനിലായിരുന്ന ഷെബിൻബാബു വിവാഹം കഴിച്ചതിനുശേഷം ജോലിക്ക് പോകാതെ നിൽക്കുന്നതിനെചൊല്ലി ഭാര്യ നീനപോളുമായി നിരന്തരം വഴക്കായിരുന്നു. ഇത്​ അന്വേഷിക്കാനെത്തിയപ്പോഴാണ് പോളിനെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച പോളിന്‍റെ ഭാര്യ​െയയും ആക്രമിച്ചു. ഇരുവരും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ശക്തികുളങ്ങര ഇൻസ്​പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ വി. അനീഷ്, സുബാഷ്, എ.എസ്.ഐമാരായ സുദർശനൻ, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് 10 വർഷം കഠിനതടവ് കൊല്ലം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക്​ 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. തഴുത്തല സുബി ഭവനത്തിൽ സൂബിൻ ബാബുവിന് (23) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ്​ കോടതി ജഡ്ജ് കെ.എൻ. സുജിത്ത് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 28ന് രാത്രിയാണ് സംഭവം. പെൺകുട്ടി പാരിപ്പള്ളി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്​ രജിസ്റ്റർ ചെയ്തത്. പാരിപ്പള്ളി സബ് ഇൻസ്​പെക്ടറായിരുന്നു ഉമറുൽ ഫറൂക്ക് ആണ് പ്രാഥമികാന്വേഷണം നടത്തിയത്. അന്നത്തെ പരവൂർ സർക്കിൾ ഇൻസ്​പെക്ടറായിരുന്ന എസ്​. ഷെറീഫാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ സുഹോത്രൻ, സിസിൻ ജി മുണ്ടക്കൽ, ടി.പി. സോജ തുളസീധരൻ എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.