കളഞ്ഞുകിട്ടിയ പണവും രേഖകളും തിരികെനൽകി​

ഓയൂർ: എസ്.ഐക്ക്​ കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്സ് ഉടമക്ക്​ തിരികെ നൽകി. പൂയപ്പള്ളി സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്.ഐ മരുതമൺപള്ളി സ്വദേശി ഷാജിക്കാണ്​ കഴിഞ്ഞ ദിവസം വെളിയം താന്നിമുക്ക് ജങ്ഷന് സമീപത്ത് നിന്നും പണം, എ.ടി.എം കാർഡുകൾ, ഹെൽത്ത് കാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ്​ ലൈസൻസ്, പാൻ കാർഡ് എന്നിവ അടങ്ങിയ പഴ്സ് ലഭിച്ചത്​. വെളിയം വെസ്റ്റ് ശ്രീവിഹാറിൽ ജയപ്രകാശിന്‍റെ പഴ്‌സാണ് നഷ്ടപ്പെട്ടത്. എസ്.ഐ ഷാജി വാർഡ് മെംബർ അജിത് കുമാർ വഴി അറിയിച്ചതുപ്രകാരം ജയപ്രകാശ് പൂയപ്പള്ളി സ്റ്റേഷനിലെത്തി എസ്.ഐ അഭിലാഷിന്‍റെ സാന്നിധ്യത്തിൽ പഴ്സ് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.