കൊട്ടാരക്കര: ആകാശവാണി ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം കലാവേദിയുടെ 2022ലെ കലണ്ടറിന്‍റെ ജില്ല തല പ്രകാശനം പാലക്കാട് ഡെപ്യൂട്ടി കലക്ടർ ബി. അനിൽകുമാർ നിർവഹിച്ചു. എക്സിക്യൂട്ടീവ് അംഗം ഷീല ഷാജിലാലിന് കലണ്ടർ കൈമാറി പ്രകാശനം നടത്തി. കൊട്ടാരക്കര ഗാന്ധിലെനിൻ ഗ്രന്ഥശാലയിൽ കാഞ്ചീരവം ഉപദേശക സമിതി അംഗം ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. മുട്ടറ ഉദയഭാനു, കടയ്ക്കോട് സാംബശിവൻ, മഞ്ജു മ്യൂസിക് ഡയറക്ടർ ബാബു, കെ. സുരേഷ് കുമാർ, ബാബുജി കല്ലട, ശശിധരൻപിള്ള, മുംതാസ് ബീഗം, ഉഷ, നീലേശ്വരം സദാശിവൻ, ഗ്രന്ഥശാല പ്രസിഡന്‍റ് ടി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അപ്സര ശശികുമാർ കവി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.