യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

ചിത്രം- ചവറ: യുവാവിനെ ആക്രമിച്ചശേഷം ഒളിവിലായിരുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. തേവലക്കര കോയിവിള കരുവാ കിഴക്കതിൽ വീട്ടിൽ നിഥിൻ തോമസ്​ (28) ആണ് പിടിയിലായത്. കഴിഞ്ഞ തിരുവോണ ദിവസം രാത്രി കല്ലുംമ്മൂട് ജങ്ഷനിലൂടെ നടന്നുവന്ന എഡ്വിവിനെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ വന്ന യുവാക്കൾ എഡ്വിനെ ഇടിച്ചിട്ടു. നിലത്ത് വീണ എഡ്വിൻ ചോദ്യം ചെയ്തതിൽ പ്രകോപിതനായ ബൈക്കിന് പിന്നിലിരുന്ന നിഥിൻ തോമസ്​ വടിക്ക് തലക്കടിച്ചുവീഴ്ത്തി. തുടർന്ന് കത്തി എടുത്ത് വയറ്റിലും കഴുത്തിലും കുത്തി. ഗുരുതര പരിക്കേറ്റ എഡ്വിൻ മെഡിക്കൽ കോളജിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളിൽ നിഥിൻ തിരികെ നാട്ടിലെത്തിയതായി അറിഞ്ഞ് നടത്തിയ തിരച്ചിലിൽ ഇയാളെ കാരളിമുക്കിൽനിന്ന്​ പിടികൂടുകയായിരുന്നു. തെക്കുംഭാഗം ഇൻസ്​പെക്ടർ ദിനേഷ് കുമാറിന്‍റെ നേത്യത്വത്തിൽ എസ്​.ഐ സുജാതൻപിള്ള, എ.എസ്​.ഐ മാരായ പ്രമോദ്, റൗഫ് സി.പി.ഒമാരായ മനീഷ്, അഫ്സൽ, രഘു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു. ചിത്രം- യുവാവിനെ ആക്രമിച്ച സംഭവം: ഒളിവിലിരുന്നയാൾ പിടിയിൽ കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി പൊലീസ്​ പിടിയിലായി. കുലശേഖരപുരം കടത്തൂർ കൊച്ചുവീട്ടിൽ തെക്കതിൽ സജാദ് (22) ആണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ കരുനാഗപ്പള്ളി സംഘപുരമുക്കിന് പടിഞ്ഞാറ് ചെമ്പൻകോട് സ്​കൂളിന് സമീപം റോഡിൽ വെച്ചാണ് യുവാക്കൾ അടക്കമുള്ള സംഘം ആക്രമിക്കപ്പെട്ടത്. രണ്ട് വാഹനങ്ങളിലായി എത്തിയ പതിമൂന്ന് പേർ അടങ്ങിയ സംഘം സ്​ഥലത്തുണ്ടായിരുന്ന യുവാക്കളോട് കണ്ണൻ എന്നയാളിനെ അന്വേഷിച്ചു. അയാളെ അറിയില്ലെന്ന് പറഞ്ഞത് വിശ്വസിക്കാതിരുന്ന സംഘം യുവാക്കൾ മനഃപൂർവം കള്ളം പറയുകയാണെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഖിൽ എന്നയാളിന്‍റെ കൈക്കുഴ ഇളകിമാറി. അഖിലിനോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ സംഘത്തിലെ അംഗമാണ് കുലശേഖരപുരത്ത് നിന്നു പൊലീസ്​ പിടിയിലായത്. ജില്ല പൊലീസ്​ മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. കരുനാഗപ്പള്ളി അസി. കമീഷണർ ഷൈനുതോമസിന്‍റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്​പെക്ടർ ജി. ഗോപകുമാർ, എസ്​.ഐമാരായ ജയശങ്കർ, അലോഷ്യസ്​ അലക്സാണ്ടർ, കലാധരൻ, ധന്യ രാജേന്ദ്രൻ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ സി.പി.ഒ ശ്രീകാന്ത്, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.