കടയ്​ക്കോട് - പഴങ്ങാലം മുക്ക് റോഡ് തകർന്നു

ഓയൂർ: കടയ്​ക്കോട്​-പഴങ്ങാലം മുക്ക് റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും പുതുക്കിപ്പണിയുന്നില്ലെന്ന് പരാതി. കരീപ്ര പഞ്ചായത്തിലെ കടയ്ക്കാട്ടുനിന്ന് വെളിയം പഞ്ചായത്തിലെ ഓടനാവട്ടത്തേക്ക് എളുപ്പമാർഗത്തിലെത്തുന്ന മൂന്ന് കിലോമീറ്റർ ​റോഡാണ് തകർന്നത്. അടിയന്തരമായി വെളിയം, കരീപ്ര പഞ്ചായത്തുകൾ ചേർന്ന് റോഡ് ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാണ്. പടം : കടയ്​ക്കോട് - പഴങ്ങാലം മുക്ക് റോഡ് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.