ദേശീയപാത വികസനം: വ്യാപാരികളുടെ ജനകീയ ധർണ

കൊട്ടിയം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയം ജംഗ്ഷനെ രണ്ടായി വിഭജിയ്ക്കുന്ന നിർമാണരീതിയ്ക്കെതിരെ കൊട്ടിയം മർചന്‍റ്​ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച കൊട്ടിയത്ത് ജനകീയ ധർണ നടക്കും. ദേശീയപാത വികസിപ്പിക്കുമ്പോൾ കൊട്ടിയം ജംഗ്‌ഷനിൽ ഇരുവശവും മതിൽകെട്ടി അതിന് നടുവിൽ മണ്ണിട്ടുയർത്തി മുകളിൽ റോഡ് നിർമിക്കുന്നത്​ ജംഗ്ഷനെ രണ്ടായി വിഭജിക്കുകയും കൊട്ടിയത്തിന്‍റെ സാമൂഹിക സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യുന്നതിനാൽ ഒറ്റതൂണിൽ പാലം പണിയുന്ന തരത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ജനകീയ ധർണ. വൈകീട്ട് നാലിന്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റെ എസ്. ദേവരാജൻ ഉദ്​ഘാടനം ചെയ്യും. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. എ. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.