കൊല്ലം: പെൻഷൻ വിതരണംചെയ്യുക, ശമ്പളപരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി ആർ. വിജയകുമാർ നടത്തുന്ന സത്യഗ്രഹം സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു ഉദ്ഘാടനംചെയ്തു. എ. ഗോപി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. സോമൻപിള്ള, ജി. പ്രഭാകരൻ, ബി. മോഹൻദാസ്, എൻ. പ്രേമചന്ദ്രൻനായർ, ആർ. അശോകൻ, എം. വിജയരാഘവൻ, വി. ആനന്ദൻ, കെ. ചന്ദ്രശേഖരൻപിള്ള, സി. ചന്ദ്രബാബു, ടി.ആർ. ശിവൻകുട്ടി, വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം കൊല്ലം: ക്ഷേമനിധി ബോർഡിൽ അംശാദായം അടച്ച് ലഭ്യമാകുന്ന നിർമാണ െതാഴിലാളി േക്ഷമനിധി പെൻഷൻ മൂന്നുമാസത്തെ കുടിശ്ശിക ഉടൻ വിതരണംചെയ്യണമെന്ന് കെട്ടിടനിർമാണ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് അഡ്വ. എൻ. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, ബി. മോഹൻദാസ്, മങ്ങാട് സുഗതൻ, ബി. വിജയൻപിള്ള, സേവ്യർ ജോസഫ്, ശിവാനന്ദൻ ആചാരി, രാമചന്ദ്രൻപിള്ള, സുരേന്ദ്രൻ ആചാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.