കാട്ടിൽകടവ് പാലം: ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ തീരുമാനം

അപ്രോച്ച് റോഡുകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു കരുനാഗപ്പള്ളി: ആലപ്പാട്-കുലശേഖരപുരം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ടി. എസ് കനാലിന് കുറുകെ പാലം വേണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. അപ്രോച്ച് റോഡുകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു. സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനമായി. തുടർ നടപടിയുടെ ഭാഗമായി സി.ആർ. മഹേഷ്​ എം.എൽ.എയും കെ.ആർ.എഫ്.ബി പ്രോജക്ട്​ ഡയറക്ടറും ഉദ്യോഗസ്ഥരും ചൊവ്വാഴ്​ച സ്ഥലം സന്ദർശിച്ചു. 2017-18 ബജറ്റിൽ കാട്ടിൽ കടവിൽ കിഫ്ബി മുഖേന പാലം നിർമിക്കുന്നതിന്​ 30.89 കോടി രൂപ അനുവദിച്ച്​ 2018 ഫെബ്രുവരി 24ന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകി. ആക്​ഷൻ കൗൺസിലി​ൻെറ ഇടപെടലിനെ തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ സെപ്​റ്റംബറിൽ കൂടിയ യോഗത്തിൽ കാലതാമസം ഒഴിവാക്കുന്നതിനും തീരുമാനിച്ചു. കെട്ടിടങ്ങളുടെയും മരങ്ങളുടെയും വിലനിർണയം പൂർത്തിയായി. സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായി കേരള റോഡ് ഫണ്ട് ബോർഡ് ആവശ്യപ്പെട്ട 11,69,7640 രൂപ കിഫ്ബി കെ.ആർ.എഫ്.ബിക്ക്​ കൈമാറി. ഡിസംബർ മാസത്തോടെ ടെൻഡർ നടപടികൾ കടക്കാനാകും. എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീകുമാർ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നിസാം, പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷെർളി ശ്രീകുമാർ, ആലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം പ്രസീത, പഞ്ചായത്ത് അംഗങ്ങളായ ദീപക്​, ആര്യ, അജീഷ്, ആക്​ഷൻ കൗൺസിൽ സെക്രട്ടറി കൃഷ്ണദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രം: കാട്ടിൽകടവ് പാലം നിർമാണം വേഗത്തിലാക്കാൻ സി.ആർ. മേഹേഷ് എം.എൽ.എയും കെ.ആർ.എഫ്.ബി ഡയറക്ടർ ഡിങ്കിയും ഭൂമി ഏറ്റടുക്കൽ നടപടികളുടെ ഭാഗമായി സ്ഥലം സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.