സി.പി.എം കുണ്ടറ ഏരിയ സമ്മേളനം സമാപിച്ചു

കൊല്ലം-തേനി ദേശീയപാത അലൈൻമൻെറ്​ നടപ്പാക്കണം -സി.പി.എം കുണ്ടറ: വിവാദങ്ങളെത്തുടർന്ന് വി.എസ്. അച്യുതാനന്ദൻ സർക്കാറി​ൻെറ ഭരണകാലത്ത് ഹൈകോടതി അംഗീകരിച്ച കൊല്ലം-തേനി ദേശീയപാത അലൈൻമൻെറ്​ നടപ്പാക്കണമെന്ന് സി.പി.എം കുണ്ടറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടറയിൽ വ്യവസായ പാർക്ക് ആരംഭിക്കുക, കൊല്ലം ടെക്നോപാർക്കി​ൻെറ പ്രവർത്തനം പൂർണ തോതിലെത്തിക്കുക, ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുക, കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പൊതുചർച്ചക്ക് ജില്ല സെക്രട്ടറി എസ്. സുദേവൻ, ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പി. രാജേന്ദ്രൻ, ജെ. മേഴ്സികുട്ടിയമ്മ എന്നിവർ സംസാരിച്ചു. ജില്ല കമ്മറ്റി അംഗം സി. ബാൾഡ്വിൻ, ബി. തുളസീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു. ജി. ഗോപിലാൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം. വിൻസൻെറ്​ നന്ദി പറഞ്ഞു. ഏരിയ സെക്രട്ടറിയായി എസ്. എൽ സജികുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ചിത്രം: സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.