Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 12:03 AM GMT Updated On
date_range 6 Dec 2021 12:03 AM GMTസി.പി.എം കുണ്ടറ ഏരിയ സമ്മേളനം സമാപിച്ചു
text_fieldsbookmark_border
കൊല്ലം-തേനി ദേശീയപാത അലൈൻമൻെറ് നടപ്പാക്കണം -സി.പി.എം കുണ്ടറ: വിവാദങ്ങളെത്തുടർന്ന് വി.എസ്. അച്യുതാനന്ദൻ സർക്കാറിൻെറ ഭരണകാലത്ത് ഹൈകോടതി അംഗീകരിച്ച കൊല്ലം-തേനി ദേശീയപാത അലൈൻമൻെറ് നടപ്പാക്കണമെന്ന് സി.പി.എം കുണ്ടറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടറയിൽ വ്യവസായ പാർക്ക് ആരംഭിക്കുക, കൊല്ലം ടെക്നോപാർക്കിൻെറ പ്രവർത്തനം പൂർണ തോതിലെത്തിക്കുക, ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുക, കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പൊതുചർച്ചക്ക് ജില്ല സെക്രട്ടറി എസ്. സുദേവൻ, ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പി. രാജേന്ദ്രൻ, ജെ. മേഴ്സികുട്ടിയമ്മ എന്നിവർ സംസാരിച്ചു. ജില്ല കമ്മറ്റി അംഗം സി. ബാൾഡ്വിൻ, ബി. തുളസീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു. ജി. ഗോപിലാൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം. വിൻസൻെറ് നന്ദി പറഞ്ഞു. ഏരിയ സെക്രട്ടറിയായി എസ്. എൽ സജികുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ചിത്രം: സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story