ഇടിയും മഴയും: ഇൻറർനെറ്റ് ബന്ധം തകരാറിലായി

കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രദേശത്തുണ്ടായ കനത്ത മഴയോടൊപ്പം എത്തിയ ശക്തമായ ഇടിമിന്നലിൽ കുളത്തൂപ്പുഴയിലെ ഇൻറർനെറ്റ് ബന്ധം തകരാറിലായി. വൈകീട്ട്​ നാലോടെ ആരംഭിച്ച ശക്തമായ ഇടിമിന്നലിൽ വൈദ്യുതി തടസ്സം നേരി​െട്ടങ്കിലും കുറച്ചു സമയത്തിനുള്ളിൽ പുനഃസ്ഥാപിക്കപ്പെട്ടു. എന്നാൽ ബി.എസ്.എൻ.എൽ ഇൻറർനെറ്റ് സംവിധാനം രാത്രി വൈകിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇടിമിന്നലിൽ ബ്രോഡ്ബാൻഡ് സംവിധാനത്തിൽ തകരാറുണ്ടായതാണ് ഇൻറർനെറ്റ് ബന്ധം തടസ്സപ്പെട്ടതിന്​ പിന്നിലെന്നാണ് സൂചന. ഇതോടെ വിദ്യാർഥികളുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതായി രക്ഷിതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.