കൊല്ലം: അറബിക് സർവകലാശാല സ്ഥാപിക്കുന്നതിൽ ഇനിയും കാലതാമസം വരുത്തുന്നത് ഖേദകരമാണെന്ന് സർവകലാശാല ആക്ഷൻ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. സച്ചാർ കമ്മിറ്റി ശിപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ട അറബിക് സർവകലാശാല സ്ഥാപിക്കേണ്ടതിൻെറ ആവശ്യകത വ്യക്തമാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമിച്ച കമീഷനുകളും കമ്മിറ്റികളും നൽകിയ റിപ്പോർട്ടുകൾ നടപ്പാക്കാൻ പാലോളി കമ്മിറ്റിയെ നിയമിച്ച ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ചയിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കേരളത്തിൻെറ സാമ്പത്തിക അഭിവൃദ്ധിക്കും വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ പുരോഗതി കൈവരിക്കാനും സഹായകമായ സർവകലാശാലയുടെ പ്രഖ്യാപനം ഒട്ടും വൈകാതെ ഉണ്ടാകണമെന്നും യോഗം അഭ്യർഥിച്ചു. രക്ഷാധികാരി തേവലക്കര അലിയാരുകുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.എ. സമദ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ്, ഡോ. എ. നിസാറുദ്ദീൻ, ഡോ. എം. അബ്ദുൽ സലാം, ഡോ. എസ്.എ. ഷാനവാസ്, ഡോ. എ.എം. മുഹമ്മദ് ബഷീർ, പ്രഫ. അംബലംകുന്ന് ഷറഫുദ്ദീൻ, എം. ഇമാമുദ്ദീൻ, എം. തമീമുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.