(ചിത്രം) ശാസ്താംകോട്ട: ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് മാര്‍ ഏലിയാ ചാപ്പലില്‍ സ്വീകരണം നല്‍കി. പുനലൂര്‍-കൊട്ടാരക്കര ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂയാക്കിം മാര്‍ കുറിലോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്തു. സഖറിയ മാര്‍ അന്തോണിയോസ് മെത്രാപൊലീത്ത അധ്യക്ഷത വഹിച്ചു. ഡോ. സെല്‍വിസ്റ്റര്‍ പ്രഭാഷണം നടത്തി. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹോനോന്‍ മാര്‍ ദിയസ്‌കൊറോസ്, ബിജു ഉമ്മന്‍, ഫാ. കെ.ടി വര്‍ഗീസ്, റവ.ഫാ.പി. തോമസ്, ഫാ. സോളു കോശി രാജു, ഫാ. നെല്‍സണ്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. പിടികിട്ടാപ്പുള്ളികളെ പിടികൂടി (ചിത്രം) ശാസ്താംകോട്ട: വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളെ പൊലീസ് പിടികൂടി. മൈനാഗപ്പള്ളി കടപ്പ കല്ലുംപുറത്ത് വീട്ടിൽ പ്രഭാകരൻ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ മരിച്ച കേസിൽ പല പേരുകളിൽ ഒളിച്ചുകഴിയുകയായിരുന്നു. തൃശൂർ ജില്ലയിലെ മാളക്ക് സമീപത്തുനിന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കുന്നത്തൂർ തെക്കഞ്ചേരിയിൽ വീട്ടിൽ ഗണേശനെ ചാരായം കൈവശംവെച്ച കേസിൽ 24 വർഷത്തിനുശേഷം മലപ്പുറം മുന്നിയൂർ എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര പുലിക്കോടൻ വീട്ടിൽ മുഹമ്മദ് റാഫി 2007ൽ പണവുമായി സഞ്ചരിച്ച യുവാവിനെ ആഞ്ഞിലിമൂട്ടിൽ വച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായിരുന്നു. ഇയാളെ മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി രാജ്കുമാറിൻെറ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡിൽ സർക്കിൾ ഇൻസ്പെക്ടർ അനൂപിൻെറ നേതൃത്വത്തിൽ എ.എസ്.ഐമാരായ രാജേഷ്, വിമൽ ഘോഷ്, സി.പി.ഒ സുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.