സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്​ മൂകാഭിനയവുമായി വിദ്യാർഥികള്‍

(ചിത്രം) കൊല്ലം: സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക, അക്രമങ്ങള്‍ പ്രതിരോധിക്കുക, ലിംഗനീതി ഉറപ്പാക്കുക എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്​ട്ര ദിനത്തിൽ, എസ്.എന്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റി​ൻെറ ആഭിമുഖ്യത്തില്‍ മൂകാഭിനയം സംഘടിപ്പിച്ചു. എസ്.എന്‍ കോളജ് കാമ്പസ് ഗ്രൗണ്ട്, കോളജ് ജങ്ഷന്‍, കടപ്പാക്കട, ചിന്നക്കട, ശ്രീനാരായണ വനിത കോളജ് എന്നിവിടങ്ങളിലാണ് മൂകാഭിനയം നടന്നത്. പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. വിദ്യ.എസ്, എന്‍. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവതരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.