ആദിത്യൻ സുരേഷിനെ അനുമോദിച്ചു

(ചിത്രം) ശാസ്താംകോട്ട: സംസ്ഥാന സർക്കാറിൻെറ ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് ആദിത്യൻ സുരേഷിനെ ശാസ്താംനട ജയജ്യോതി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ, മാനേജ്മൻെറ്, ജീവനക്കാർ എന്നിവർ ചേർന്ന് അനുമോദിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജ്യോതികുമാർ ഓണവിള, പ്രിൻസിപ്പൽ എസ്.ആർ. ഹാര, പ്രഥമാധ്യാപിക എസ്.ആർ. ഗീത, രാജേഷ് വരവിള, എസ്. ശിവൻപിള്ള, ടി. രവീന്ദ്രകുറുപ്പ്, സി. സച്ചിദാനന്ദൻ നായർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ഷാജി ഡെന്നിസ് അധ്യക്ഷതവഹിച്ചു. വിശ്രമകേന്ദ്രത്തി​ൻെറ വാതില്‍ തകര്‍ത്തു ചവറ: പൊന്മന അഞ്ചുമനക്കല്‍ ആറാട്ടുകടവിന്​ സമീപത്തെ വിശ്രമകേന്ദ്രത്തി​ൻെറ വാതിൽ സാമൂഹികവിരുദ്ധര്‍ തകര്‍ത്തതായി പരാതി. ടി.എസ് കനാലിന്​ സമീപത്തെ വിശ്രമകേന്ദ്രത്തി​ൻെറ വാതില്‍ കായലില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. ചവറ ഏരിയ സമ്മേളനം ചവറ: സി.പി.എം ചവറ ഏരിയാ സമ്മേളനം 26, 27, 28 ദിവസങ്ങളിലായി നീണ്ടകര ചീലാന്തിമുക്കിൽ നടക്കും. എട്ട് ലോക്കൽ കമ്മിറ്റികളിൽനിന്നായി 151 പ്രതിനിധികൾ സമ്മേളന പ്രതിനിധികളായി പങ്കെടുക്കും. 146 ബ്രാഞ്ച് കമ്മിറ്റികളാണ് ഏരിയയിലുള്ളത്. ശനിയാഴ്​ച രാവിലെ 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.