പത്തനാപുരം എരിയ സമ്മേളനത്തില്‍ ഗണേഷ്കുമാറിനെതിരെ കടുത്ത വിമര്‍ശനം

പത്തനാപുരം: കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എക്കെതിരെ സി.പി.എം പത്തനാപുരം എരിയ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. വികസനങ്ങള്‍ കൊണ്ടുവരുന്നെന്ന് പ്രഖ്യാപിക്കുന്ന എം.എല്‍.എ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അച്ചടക്കനടപടിയുടെ ഭാഗമായി സി.പി.എം പുറത്താക്കിയ വ്യക്തികളെ സംരക്ഷിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് ബി കൈക്കൊള്ളുന്നതെന്ന് പ്രതിനിധികള്‍ ആരോപിച്ചു. ഇടതുമുന്നണിയുടെ ഘടകകക്ഷിയായിട്ട് കൂടി പൊതുമരാമത്ത് വകുപ്പിനെയും ഗതാഗതവകുപ്പിനെയും പരസ്യമായി എം.എല്‍.എ വിമര്‍ശിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. എരിയ സെക്രട്ടറിയായി എന്‍. ജഗദീശനെ തെരഞ്ഞെടുത്തു. സമാപന സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്​ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നെജു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.