പ്രതിഷേധ സമരം

പത്തനാപുരം: ഗ്രാമപഞ്ചായത്തി​ൻെറ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ഷോപ്പിങ്​ മാളിൻെറ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. സമാപനസമ്മേളനം കെ.പി.സി.സി നിർവാഹക സമതി അംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ജെ.എൽ. നസീർ അധ്യക്ഷത വഹിച്ചു. എം. ഷേഖ്പരീത്, പള്ളിത്തോപ്പില്‍ ഷിബു, ചെമ്പനരുവി മുരളി, എം. സാജുഖാന്‍, ജെ.എം. ഷൈജു, ലതാ സി നായര്‍, പൊന്നമ്മ ജയന്‍, എസ്. ഹക്കിം, ഫാറൂഖ് മുഹമ്മദ് അനില്‍ എന്നിവര്‍ സംസാരിച്ചു. അദാലത്​ പത്തനാപുരം: നഗരത്തില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ അദാലത്​ നടത്തും. 26,ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ പത്തനാപുരം വ്യാപാരഭവനിലാണ് അദാലത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.