വിദ്യാലയ മുറ്റത്തെ മരം കടപുഴകി

അഞ്ചൽ: മഴയെത്തുടർന്ന് . ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ വാകമരമാണ് കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ കടപുഴകിയത്. 50 വർഷത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂർ പൊലീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചു. വൈദ്യുതി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി. ഫയർഫോഴ്സെത്തി കടപുഴകിയ മരം മുറിച്ചുമാറ്റി. സ്കൂൾ വളപ്പിൽ നിരവധി മരങ്ങൾ ഇത്തരത്തിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.