(ചിത്രം) കൊട്ടിയം: കർഷക സമരത്തിനിടെ മരിച്ച എഴുന്നൂറോളം കർഷകരെ അനുസ്മരിച്ചും സമരം വിജയിപ്പിച്ചവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചും കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേവറം ജങ്ഷനിൽ തെളിച്ചു. ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം. നാസർ ഉദ്ഘാടനം ചെയ്തു. കൊട്ടിയം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ജി. വേണു, പി. ലിസ്റ്റൺ, സജീബ് ഖാൻ, കൊട്ടിയം സുൽഫി, കണ്ടച്ചിറ ഷെരീഫ്, മാഹീൻ, പന്നിമൺ രതീഷ്, കെ. ആനന്ദൻ എന്നിവർ സംസാരിച്ചു. പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ് ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റൻറിൻെറ ഒഴിവുണ്ട്. എസ്.സി വിഭാഗക്കാര്‍ സംവരണം ചെയ്ത ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍ (പട്ടികജാതി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും). 24 വരെ പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 0474-2572033. ലോക മത്സ്യത്തൊഴിലാളി ദിനാചരണം മയ്യനാട്: മത്സ്യത്തൊഴിലാളി കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മത്സ്യത്തൊഴിലാളി ദിനാചരണം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് റാഫെൽ കുര്യൻ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽകുഞ്ഞ് അധ്യക്ഷത വഹിച്ചു. അഭിലാഷ് നാസിം കൂട്ടിക്കട, ഷെരീഫ് കണ്ടച്ചിറ, അരുൺ കുളങ്ങര, റഫീഖ് പുത്തൻവീട്, നൗഷാദ് ജമാൽ, ഫാസിൽ മയ്യനാട്, ആൻറണി ജേക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.