വീട്ടമ്മയുടെ സ്വർണാഭരണം കവർന്നു; തമിഴ്നാട് സ്വദേശി അറസ്​റ്റിൽ

കൊട്ടാരക്കര: വീട്ടമ്മയുടെ സ്വർണാഭരണം കവർന്നു. പടിഞ്ഞാറ്റിൻകര ജടയൻകാവ് ക്ഷേത്രത്തിന് സമീപം വാടകക്ക്​ താമസിക്കുന്ന മണിയമ്മയുടെ താലിമാലയും ലോക്കറ്റും പണവുമാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വീട്ടമ്മ ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും സ്വർണാഭരണവുമായി മോഷ്​ടാവ് കടന്നുകളഞ്ഞു. അന്വേഷണത്തിൽ തമിഴ്നാട് രാജപാളയം സ്വദേശിയായ കുമാറിനെ(42) മുസ്​ലിം സ്ട്രീറ്റ് ഭാഗത്ത് നിന്ന്​ ​െപാലീസ് പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.