അപകടമൊളിപ്പിച്ച്​ തീരദേശറോഡ്​

(ചിത്രം) ഇരവിപുരം: തീരദേശ റോഡ് പുനർനിർമിക്കുന്ന കാര്യത്തിൽ നടപടിയെടുക്കാതെ അധികൃതർ. ഇരവിപുരം മുതൽ കാക്കതോപ്പ് വരെ പല ഭാഗത്തും റോഡി​ൻെറ വശങ്ങൾ തകർന്നതിനാൽ, വാഹനങ്ങൾക്ക്​ ദുരിതയാത്രയായിട്ട്​ മാസങ്ങളായി. നിലവിൽ മൂന്ന് സ്വകാര്യ ബസുകൾ ഇതുവഴി സർവിസ് നടത്തുന്നുണ്ട്. ശിശുദിനം: ഓൺലൈൻ പ്രസംഗമത്സരം കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് എൻ.എസ്​ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി സ്​കൂൾ കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'കോവിഡ് കാലത്തെ വിദ്യാഭ്യാസം - എൻെറ വീക്ഷണം' എന്ന വിഷയത്തിലാണ് മത്സരം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്ത് കുട്ടിയുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്ഥ​ലം, ഫോൺ നമ്പർ എന്നിവ ചേർത്ത് 9400364000 എന്ന നമ്പരിൽ വാട്​സ്​​ആപ്പിൽ അയക്കണം. യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ അറസ്​റ്റ്​ (ചിത്രം) കൊട്ടിയം: യുവാവിനെ വീട്ടിൽനിന്ന്​ വിളിച്ചിറക്കി കൊടുവാൾ കൊണ്ട് ഇരുകാലിലും വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ 10 മാസങ്ങൾക്ക്​ ശേഷം പൊലീസ്​ പിടികൂടി. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്ക് സമീപം ചിറക്കര പുത്തൻ വീട്ടിൽ അഭിലാഷാണ്​ (40- കുട്ടാപ്പി) പിടിയിലായത്. 2020 ഡിസംബർ 24ന് രാത്രിയിലാണ് കേസിനാസ്​പദമായ സംഭവം നടന്നത്. അയൽവാസിയായ വെൺമണിച്ചിറ ജയചന്ദ്രവിലാസത്തിൽ ജയചന്ദ്രനെയാണ്​ വെട്ടിപ്പരിക്കേൽപിച്ചത്​. ആനയെ കെട്ടുന്നത്​ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് അഭിലാഷ് ജയചന്ദ്രനെ വെട്ടിയത്. സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിൻെറ നിർദേശാനുസരണം കൊട്ടിയം ഐ.എസ്​.എച്ച്.ഒ ജിംസ്​റ്റൽ, എസ്​.ഐമാരായ സുജിത്ത് ജി. നായർ, ഷിഹാസ്​, എ.എസ്.ഐ സുനിൽകുമാർ, എസ്​.സി.പി.ഒ ബീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.