കൊല്ലം: ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റിയിൽ 118 പുതിയ തസ്തികകൾ അനുവദിച്ചതോടെ, വിദൂര വിദ്യാഭ്യാസത്തിൽ സർക്കാർ ശ്രദ്ധേയമായ ഒരു ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണെന്ന് ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബറും ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനറുമായ ബിജു കെ. മാത്യു. 56 അധ്യാപക തസ്തികകളും, 62 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. 12 ബിരുദ കോഴ്സുകളും അഞ്ച് പി.ജി കോഴ്സുകളും അടിയന്തരമായി ആരംഭിക്കാൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. must കുടിയൊഴിപ്പിക്കൽ: വ്യാപാരികൾ ധർണ നടത്തി (ചിത്രം) കൊല്ലം: ദേശീയപാത വികസനത്തിനുവേണ്ടി നഷ്ടപരിഹാരം നൽകാതെ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ഏകോപനസമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡൻറ് ബി. രാജീവ്, എസ്. കബീർ, കെ. രാമഭദ്രൻ, കെ.ജെ. മേനോൻ, എം.എം. ഇസ്മയിൽ, ജോജോ കെ. എബ്രഹാം, എ.കെ. ഷാജഹാൻ, എ. അൻസാരി, നവാസ് പുത്തൻവീട്, ആൻറണി പാസ്റ്റർ, ജി. രാജൻകുറുപ്പ്, എസ്. രമേശ്കുമാർ, ഡി. വാവച്ചൻ, ബി. പ്രേമാനന്ദ്, നേതാജി ബി. രാജേന്ദ്രൻ, പുളിമൂട്ടിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.