വഖഫ് ബോര്‍ഡ്​ നിയമനങ്ങൾ പി.എസ്.സിക്ക് വിടരുത്​

കരുനാഗപ്പള്ളി: വഖഫ് ബോര്‍ഡ്​ നിയമനങ്ങള്‍ പി.എസ്.സിക്ക്​ വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ്​ ജലീൽ കോട്ടക്കര അധ്യക്ഷതവഹിച്ചു. എച്ച്. സലാഹുദ്ദീൻ ബായി, നിസാം കുറ്റിയില്‍, പറമ്പില്‍ സുബൈര്‍, സിദ്ദീഖ് ഇംപീരിയല്‍, റഹീം ചെങ്ങഴത്ത്, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, മക്ക വഹാബ്, സൈനുദ്ദീന്‍ തഴവാശ്ശേരി, അബ്​ദുല്‍ സലാം ക്ലാപ്പന, നിസാര്‍ സെഞ്ച്വറി, നസീര്‍ കണ്ണാടിയില്‍, അസീസ് അല്‍മനാര്‍, എം. അബ്​ദുൽ അസീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.