കരയിടിച്ചിൽ തുടരുന്നു; നടപടി വേണമെന്ന്

ഓയൂർ: വെളിയം പഞ്ചായത്തിലെ േതാടുകളിലെ കരയിടിച്ചിൽ തടയുന്നതിന്​ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. പഞ്ചായത്തിലെ കട്ടയിൽ, ഓടനാവട്ടം, ചുങ്കത്തറ, കുടവട്ടൂർ തോടുകളിലെയും യക്ഷിക്കുഴി ആറിലെയും ഇരുഭാഗത്തെ കരഭിത്തികൾ ഇടിയുന്നത് പതിവായി. മഴയിൽ തോടി​ൻെറ കരയിലെ കൃഷികൾ നശിക്കുകയും കരയിടിച്ചിലിൽ ഭൂമികൾ ഇല്ലാതാവുകയും ചെയ്​തു. കട്ടയിൽ ചൂലാ ഭാഗത്ത് തോടി​ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞ് പാറകൾ ​േതാട്ടിലേക്ക് വീണു. കോൺക്രീറ്റ് ഭിത്തി തകർന്നതുമൂലം സമീപത്തെ റോഡ്​ ഭീഷണിയിലാണ്. തോട്ടിലെ വളവ് ഭാഗത്തെ കരഭിത്തി ബലത്തിൽ ​േകാൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.