ചവറ: തേവലക്കര പഞ്ചായത്തിൽ മാനദണ്ഡം ലംഘിച്ച് ആശാവർക്കറെ നിയമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ആശാവർക്കറായി സേവനം അനുഷ്ഠിച്ചവരെയും പരിചയസമ്പന്നരായവരെയും മാറ്റിനിർത്തി കോൺഗ്രസ് പ്രവർത്തകയെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചുവെന്നാണ് ആരോപണം. സി.പി.എം തേവലക്കര സൗത്ത് ലോക്കൽ സെക്രട്ടറി കെ.ബി. സജി ഉദ്ഘാടനം ചെയ്തു. നിസാർ അധ്യക്ഷത വഹിച്ചു. ഹാജിറ സിയാദ്, വി. അനിൽ, ഷിജിൻ ജോൺ, നിധിൻ ബാബു, സുമയ്യ അഷ്റഫ്, അനസ്, സംഗീത്, അക്ഷയ്, അഭിജിത്ത്, സജി എന്നിവർ സംസാരിച്ചു. സ്വീകരണ യോഗം ചവറ: സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ബി.ജെ.പി മുൻ സംസ്ഥാന കൗൺസിൽ അംഗവും നിയോജക മണ്ഡലം പ്രസിഡൻറുമായ എം. രമേശൻപിള്ളയെ സ്വീകരിച്ചു. യോഗത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. സോമപ്രസാദ്, സൂസൻ കോടി, ഏരിയ സെക്രട്ടറി ടി. മനോഹരൻ, രാജമ്മ ഭാസ്കരൻ, ജി. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. വാർഷികവും അനുമോദന സമ്മേളനവും ചവറ: കുളങ്ങരഭാഗം കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും അനുമോദന സമ്മേളനവും മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ ദേവാലയ ഇടവക വികാരി ഫാ. അജീഷ് സോളമൻ അധ്യക്ഷത വഹിച്ചു. മുൻ മെത്രാൻ ഡോ. സ്റ്റാൻലി റോമൻ, ഫാ. ജി. മിൽട്ടൻ, ഫാ. ജോളി എബ്രഹാം, ഫാ. ജോസഫ് അംബ്രോസ്, ഫാ. അഗസ്റ്റിൻ സേവ്യർ, സിസ്റ്റർ അനുജ മേരി, സിസ്റ്റർ ഹേമാ മേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.