കൊല്ലം: ദേശീയപാത വികസനത്തിൻെറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകാതെ അധികൃതർ കൈയൊഴിയുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. റോഡ് വികസനത്തിന് സ്ഥാപനം നഷ്ടമാകുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് 2017ലെ സർക്കാർ ഉത്തരവുണ്ട്. എന്നാൽ, നഷ്ടപരിഹാരം കൊടുത്തുതുടങ്ങിയപ്പോൾ ഉത്തരവില്ല എന്ന സമീപനമാണ് സർക്കാറിൻെറയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുള്ളത്. ഇതിൽ പ്രതിഷേധിച്ച് നവംബർ 11ന് രാവിലെ 10ന് കലക്ടറേറ്റ് പടിക്കൽ വ്യാപാരികൾ ധർണ നടത്തുമെന്ന് ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഓച്ചിറ മുതൽ പാരിപ്പള്ളി വരെ രണ്ടായിരത്തിലേറെ വ്യാപാരസ്ഥാപനങ്ങളും അയ്യായിരത്തിലധികം തൊഴിലാളികളുമാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത്. വ്യാപാരികൾക്ക് കടകൾ മാറ്റുന്നതിന് സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപയും കടകളിലെ ജീവനക്കാർക്ക് 6000 രൂപ വീതം ആറ് മാസത്തേക്ക് 36000 രൂപയും സഹായം നൽകുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഉത്തരവുകൾ പാലിക്കാത്ത സംസ്ഥാനസർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, കെ. രാമഭദ്രൻ, എസ്. രമേശ്കുമാർ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.