വിമുക്തി ബോധവത്കരണം സമാപിച്ചു

(ചിത്രം) ഇരവിപുരം: ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് ഒരു മാസമായി നടത്തിവന്ന വിമുക്തി ബോധവത്കരണ പരിപാടിയുടെ സമാപനവും ദീപം തെളിക്കലും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇക്ബാൽ ലൈബ്രറി പ്രസിഡൻറ് ആസാദ് അച്ചുമഠം അധ്യക്ഷത വഹിച്ചു. കൗൺസിലർ നസീമാ ഷിഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് അസി.കമീഷണർ പ്രദീപ്, കൗൺസിലർ എം. സജീവ്, മണക്കാട് നഗർ റസിഡൻറ്​സ്​ അസോസിയേഷൻ ഭാരവാഹികളായ രാജേന്ദ്രൻനായർ, ഇ.എ. ഖാദർ, ലൈബ്രറി സെക്രട്ടറി ഷാഹുൽഹമീദ്, യഹിയ എന്നിവർ സംസാരിച്ചു. ഇന്ദിര ഗാന്ധി അനുസ്മരണം (ചിത്രം) കൊല്ലം: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുപ്പത്തിയേഴാമത് ചരമദിനം വടക്കേവിള, മണക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ശിവരാജൻ വടക്കേവിള അധ്യക്ഷത വഹിച്ചു. രാജീവ് പാലത്തറ, കടകംപള്ളി മനോജ്, അഫ്സൽ തമ്പോര്, അൻസർ പളളിമുക്ക്, ബിനോയ് ഷാനൂർ, ഉനൈസ് പള്ളിമുക്ക്, നിസാം അയത്തിൽ എന്നിവർ സംസാരിച്ചു. ഇന്ദിര സ്മൃതി കൊട്ടിയം: യൂത്ത് കോൺഗ്രസ് നടത്തുന്ന ഇന്ത്യ യുനൈറ്റഡ് കാമ്പയിൻെറ ഭാഗമായി നടത്തിയ ഇന്ദിര സ്മൃതി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വിപിൻ വിക്രം അധ്യക്ഷത വഹിച്ചു. പി. ലിസ്​റ്റൺ, കമറുദ്ദീൻ, കൂട്ടിക്കട അഷറഫ്, സക്കീർ ഹുസൈൻ, റാഫേൽ കുര്യൻ, ജഹാംഗീർ പള്ളിമുക്ക് എന്നിവർ സംസാരിച്ചു,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.