കൊല്ലം: മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കർഷകസമരത്തിൻെറ ഭാഗമായി ഉത്തർപ്രദേശിലെ ലഖ്നൗവിൽ കർഷക മഹാപഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം ചിന്നക്കട ഹെഡ് പോസ്േറ്റാഫിസിന് മുന്നിൽ സംക്തേ കർഷക സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കർഷകസംഘം ജില്ല പ്രസിഡൻറ് അഡ്വ. ബിജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സിറ്റി സെക്രട്ടറി എൻ. നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. ആർ. വിജയൻ, കിസാൻ ജനത സംസ്ഥാന വർക്കിങ് പ്രസിഡൻറ് അയത്തിൽ അപ്പുക്കുട്ടൻ, കെ.എസ്.കെ.എസ് ജില്ല പ്രസിഡൻറ് സുരേഷ് ശർമ, പെരിനാട് വിജയൻ, ഡി. സാബു, സുരേഷ്ബാബു, ഡോ. സുജിത്ത്, ടി.ജി. ഷാജി എന്നിവർ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ എന്നിവരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അധ്യാപക ഒഴിവ് കണ്ടറ: മൺറോതുരുത്ത് പെരുങ്ങാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ സയൻസ് തസ്തിതികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂളിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.